വൈല്‍ഡ് കാര്‍ഡിലൂടെ സെറീന വില്യംസ് റോജേര്‍സ് കപ്പില്‍ മത്സരിക്കാനെത്തുന്നു

വൈല്‍ഡ് കാര്‍ഡിലൂടെ സെറീന വില്യംസ് റോജേര്‍സ് കപ്പ് ടൂര്‍ണമെന്റില്‍ മത്സരിക്കാനെത്തുന്നു. അടുത്ത മാസം ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ സെറീനയ്ക്ക് വൈല്‍ഡ് കാര്‍ഡ് നല്‍കിയതായി ടൂര്‍ണമെന്റ് അധികൃതര്‍ ചൊവ്വാഴ്ചയാണ് അറിയിച്ചത്.

ആഴ്ചകള്‍ക്ക് മുമ്ബ് ടൂര്‍ണമെന്റ് താരങ്ങളുടെ പേരുള്ള പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അത് മുഴുവനായിരുന്നില്ല എന്ന് തങ്ങള്‍ക്കറിയാമായിരുന്നു. സെറീനയുടെ വരവാണ് അത് പൂര്‍ണമാക്കിയത്. റോജേര്‍സ് കപ്പ് ടൂര്‍ണമെന്റ് ഡയറക്ടര്‍ പറഞ്ഞു.

ആഗസ്റ്റ് 6 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ 19 രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരാണ് പങ്കെടുക്കുക. ദിവസങ്ങള്‍ക്ക് മുമ്ബാണ് റോജേര്‍സ് കപ്പ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുന്നതായി റോജര്‍ ഫെഡറര്‍ അറിയിച്ചത്.

യു എസ് ഓപ്പണില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനാലാണ് റോജേര്‍സ് കപ്പില്‍ നിന്നും പിന്‍മാറുന്നതായി ഫെഡറര്‍ അറിയിച്ചിരിക്കുന്നത്.

രണ്ടു തവണ റോജേര്‍സ് കപ്പ് ടൂര്‍ണമെന്റ് ചാമ്ബ്യനായിരുന്നു ഫെഡറര്‍. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുക എന്നത് ഖേദ പൂര്‍ണമായ തീരുമാനമായിരുന്നുവെന്നും, ടൂര്‍ണമെന്റ് നഷ്ടപ്പെടുത്തിയതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഫെഡറര്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *