സത്യത്തിന്‍റെ വിജയമെന്ന് ഉദയകുമാറിന്‍റെ അമ്മ

തിരുവനന്തപുരം: ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് കോടതി കടുത്ത ശിക്ഷ നല്‍കിയതില്‍ ദൈവത്തിനു നന്ദിയെന്ന് ഉദയകുമാറിന്‍റെ അമ്മ പ്രഭാവതിയമ്മ. ഇത് സത്യത്തിന്‍റെ വിജമാണെന്നും കോടതിക്കു പുറത്ത് മാധ്യമങ്ങളോട് അവര്‍ പറഞ്ഞു.

പ്രഭാവതിയമ്മയുടെയും പ്രതികളുടെയും സാന്നിധ്യത്തിലാണ് കോടതി ഇന്ന് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇനിയൊരിക്കലും ഇത്തരത്തിലൊരു സംഭവം ആവര്‍ത്തിക്കാതിരിക്കട്ടെയെന്നും പ്രഭാവതിയമ്മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *