ചമ്രവട്ടം പാലത്തില്‍നിന്നും പുഴയില്‍ ചാടിയ രണ്ടുപേരില്‍ ഒരാളെ കാണാതായി

മലപ്പുറം: ചമ്രവട്ടം പാലത്തില്‍നിന്ന്‌ പുഴയിലേക്ക്‌ ചാടിയ രണ്ടുപേരില്‍ ഒരാളെ കാണാതായി ഒരാള്‍ നീന്തി രക്ഷപ്പെട്ടു.അതളൂര്‍ മാത്തൂര്‍ പുളിക്കല്‍ മന്‍സൂറിനെയാണ് കാണാതായത്. ശനിയാഴ്ച രാവിലെയാണ്‌ സംഭവം.

ലോറിയില്‍ മണല്‍ കടത്തുന്നതിനിടെ പോലീസ് പിടികൂടാന്‍ ശ്രമിച്ചതോടെയാണ്‌ രണ്ടുപേരും പുഴയില്‍ ചാടിയത്‌. പാലത്തിന് മുകളില്‍ ലോറി നിര്‍ത്തി പുഴയിലേക്ക് ചാടുകയായിരുന്നു. മന്‍സൂറിനെ കണ്ടെത്താന്‍ തിരൂര്‍ ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *