കൊച്ചി: ഹനാനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചരണം നടത്തിയ സംഭവത്തില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ നൂറുദ്ദീന്‍ ഷൈക്കിനെതിരെ പൊലീസ് കേസെടുത്തു. ഇയാളാണ് ഹനാനെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം തുടങ്ങിവച്ചത്. ഇയാളുടെ വീഡിയോ ഷെയര്‍ ചെയ്‌തവരും കുടുങ്ങുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അതേസമയം, തനിക്കെതിരായി അപവാദ പ്രചാരണം നടത്തിയെന്ന പരാതിയില്‍ കൊച്ചി പൊലീസ് ഹനാന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
