ഹനാന് പൂര്‍ണ്ണ പിന്തുണയെന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍

തി​രു​വ​ന​ന്ത​പു​രം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി ഹ​നാ​ന് സി​പി​എ​മ്മി​ന്‍റെ പൂ​ര്‍​ണ പി​ന്തു​ണ​യെ​ന്ന് പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. ഹ​നാ​നെ​തി​രെ അ​പ​വാ​ദ​പ്ര​ച​ര​ണം ന​ട​ത്തി​യ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണം. സൈ​ബ​ര്‍ ആ​ക്ര​മ​ണം ക്രി​മി​ന​ല്‍ കു​റ്റ​മാ​ണ്. ഐ​ടി ആ​ക്‌ട്പ്ര​കാ​ര​വും മ​റ്റ് വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​വും അ​പ​വാ​ദ​പ്ര​ച​ര​ണം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഹ​നാ​ന്‍റേ​ത് ജീ​വി​ക്കാ​ന്‍ വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​മാ​ണ്. പ​ഠി​ക്കാ​നും കു​ടും​ബ​ത്തെ പോ​റ്റാ​നു​മാ​ണ് ഹ​നാ​ന്‍ ജോ​ലി ചെ​യ്ത​ത്. ജോ​ലി ചെ​യ്ത് പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ പ്രോ​ത്സാ​ഹി​ക്കു​ന്ന ന​യ​മാ​ണ് സി​പി​എ​മ്മി​ന്‍റേതെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഹ​നാ​നു​വേ​ണ്ട സ​ഹാ​യം കേ​ര​ളം ചെ​യ്തു​കൊ​ണ്ടു​ക്ക​ണ​മെ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *