തിരുവനന്തപുരം: കോളജ് വിദ്യാര്‍ഥിനി ഹനാന് സിപിഎമ്മിന്റെ പൂര്‍ണ പിന്തുണയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഹനാനെതിരെ അപവാദപ്രചരണം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സൈബര്‍ ആക്രമണം ക്രിമിനല്‍ കുറ്റമാണ്. ഐടി ആക്ട്പ്രകാരവും മറ്റ് വകുപ്പുകള്‍ പ്രകാരവും അപവാദപ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹനാന്റേത് ജീവിക്കാന്‍ വേണ്ടിയുള്ള പോരാട്ടമാണ്. പഠിക്കാനും കുടുംബത്തെ പോറ്റാനുമാണ് ഹനാന് ജോലി ചെയ്തത്. ജോലി ചെയ്ത് പഠിക്കുന്ന വിദ്യാര്‍ഥികളെ പ്രോത്സാഹിക്കുന്ന നയമാണ് സിപിഎമ്മിന്റേതെന്നും അദ്ദേഹം പറഞ്ഞു.ഹനാനുവേണ്ട സഹായം കേരളം ചെയ്തുകൊണ്ടുക്കണമെന്നും കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു.
