നൂറുദ്ധീന്‍ ഷെയ്ക്ക് ഒരു മാനസിക രോഗിയെ പോലെ ചുറ്റിപ്പറ്റി നിന്നു; ഹനാന്‍

കൊച്ചി: സൈബര്‍ ആക്രമണം മാനസികമായി തകര്‍ത്ത വിദ്യാര്‍ത്ഥിനി ഹനാന്‍ തന്നെ സോഷ്യല്‍മീഡിയയില്‍ ആക്രമിച്ച നൂറുദ്ധീന്‍ ഷെയ്ക്കിനെതിരെ രംഗത്ത്. മാധ്യമങ്ങള്‍ കാണാന്‍ എത്തിയപ്പോള്‍ ഒരു മാനസിക രോഗിയെപോലെ നൂറുദ്ധീന്‍ തന്നെ ചുറ്റിപ്പറ്റി നിന്നുവെന്നും, മനോരമയിലെ പേരറിയാത്ത ഒരു റിപ്പോര്‍ട്ടറോട് തന്നെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടതായും ഹനാന്‍ വെളിപ്പെടുത്തി. ഇയാളുടെ ലക്ഷ്യം ഇതാണെന്ന് താന്‍ അറിഞ്ഞില്ലെന്നും ഹനാന്‍ പറയുന്നു. നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ എന്നും, നീതി ലഭിക്കും എന്ന് ഉറപ്പുള്ളതായും ഹനാന്‍ പറഞ്ഞു.

കേരളവും സര്‍ക്കാരും തന്നോടൊപ്പം ഉണ്ടെന്നും, സൈബറിടത്തില്‍ ആക്രമിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഹനാന്‍ പ്രതികരിച്ചു. കൊച്ചിയില്‍ നിന്നും പിടികൂടിയ നൂറുദ്ധീനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് രാവിലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ച നൂറുദ്ധീന്‍ ഷെയ്ഖിനെ പോലീസ് അറസ്റ്റു ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

ഇയാളുടെ വീഡിയോയ്ക്കുതാഴെ മോശം കമന്റ് ഇട്ടവര്‍ക്കെതിരെയും വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *