ശക്തമായ മഴ; അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വഴിതിരിച്ചു വിട്ടു

കൊച്ചി: മഴ ശക്തമായ സാഹചര്യത്തില്‍ നെടുമ്ബാശേരി വിമാനത്താവളത്തിലെ റണ്‍വേയിലും പാര്‍ക്കിംഗ് ബേയിലും വെള്ളം കയറിയതിനെ തുടര്‍ന്ന് അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വഴിതിരിച്ചു വിട്ടു. കോഴിക്കോട്ടേക്കാണ് വിമാനം വഴിതിരിച്ചു വിട്ടിരിക്കുന്നത്.

വെള്ളക്കെട്ടിനെ തുടര്‍ന്നു ശനിയാഴ്ച വരെ വിമാനത്താവളം അടച്ചിരിക്കുകയാണ്. ബുധാനാഴ്ച പുലര്‍ച്ചെയും വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടിരുന്നു. ദോഹയില്‍ നിന്നുള്ള ജെറ്റ് എയര്‍വേസ് വിമാനവും ദുബായില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനവും ബംഗളൂരുവിലേക്ക് വഴി തിരിച്ചുവിട്ടു. അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം കോയമ്ബത്തൂരിലേക്കും തിരിച്ചു വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *