നിലമ്ബൂര്‍ > നിലമ്ബൂരിലെ മലയോരമേഖലയില്‍ കനത്ത മഴ തുടരുന്നു. നിരവധി പ്രദേശങ്ങള്‍ പ്രളയത്തില്‍ മുങ്ങി. നിലമ്ബൂര്‍ ഊട്ടി കെഎന്‍ജി റോഡില്‍ മൂന്നിടങ്ങളില്‍ അരക്കൊപ്പം വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. ചന്തക്കുന്ന് വെളിയംതോട്, ജനതപടി, ജ്യോതിപടി, മിനര്‍വ്വപ്പടി എന്നിവടങ്ങളിലാണ് വെള്ളം കയറിയത്.
നിലമ്ബൂരിലെ ഗ്രാമീണ പാതകളും വെള്ളപ്പൊക്കത്തില്‍ മുങ്ങി. പല വീടുകളിലേക്കും വെള്ളപ്പൊക്കത്തില്‍ മുങ്ങിയതിനാല്‍ ഫയര്‍ഫോഴ്സ് സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ട്. നിലമ്ബൂര്‍ രാമക്കുത്ത് , മൂതീരി റോഡുകള്‍ പൂര്‍ണ്ണമായും വെള്ളത്തിനടയിലായി. കരിമ്ബുഴ കരകവിഞ്ഞ് കരുളായി നെടുങ്കയം ആദിവാസി കോളനികളില്‍ മലവെള്ളപാച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് മുണ്ടക്കടവ് ആദിവാസി കോളനിയിലെ 68 കുടുംബങ്ങളിലെ 125 പേരെ പുള്ളിയില്‍ ജിയുപിഎസിലേക്ക് മാറ്റി പാര്‍പ്പിച്ചു.
ചാലിയാര്‍ പഞ്ചായത്ത് തീര്‍ത്തും ഒറ്റപ്പെട്ടു. മൂലേപ്പാടം എച്ച് ബ്ലോക്ക് പ്രദേശങ്ങളിലെ 70 ഓളം വീടുകളില്‍ കുറുവന്പ്പുഴ കരകവിഞ്ഞ് വെള്ളം കയറുന്നു. നമ്ബൂരിപ്പൊട്ടി മതില്‍മൂല കോളനിയിലെ കാഞ്ഞിരപ്പുഴയും കരകവിഞ്ഞു. കക്കാടംപൊയിലില്‍ പ്രദേശങ്ങളില്‍ കനത്ത കാറ്റും അനുഭവപ്പെടുന്നുണ്ട്.
