തിരുവനന്തപുരം: സമാനതകളില്ലാത്ത പ്രളയക്കെടുതി കേരളം അനുഭവിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കേന്ദ്ര സഹായം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്ര സേനയുടെ സഹായം അടിയന്തരമായി ആവശ്യപ്പെടും. 12 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേന്ദ്ര സേനയുടെ സഹായം കൂടുതല്‍ തേടുന്നത്.
