മംഗളൂരു എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ യുവാവിനെ കവര്‍ച്ച ചെയ്ത സംഭവത്തില്‍ മലയാളി യുവാവ് അറസ്റ്റില്‍

വടകര:  മംഗളൂരു എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ യുവാവിനെ കവര്‍ച്ച ചെയ്ത സംഭവത്തില്‍ മലയാളി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. വടകര അഴിയൂര്‍ പൂഴിത്തല റിയാസിനെ (30)യാണ് മംഗളൂരു പോലീസ് അറസ്റ്റു ചെയ്തു. ഒരു മാസം മുമ്ബാണ് കേസിനാസ്പദമായ സംഭവം നടന്നത്.

യുവാവിന്റെ ലഗേജും പണവും ഫോണും കൈക്കലാക്കിയ ശേഷം വാഹനത്തില്‍ നിന്നു തള്ളിയിട്ടെന്നാണ് കേസ്. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കവര്‍ച്ചാസംഘത്തില്‍ ഉള്‍പ്പെട്ട കോഴിക്കോട്, കോട്ടയം സ്വദേശികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി സിഐ ടി. മധുസൂദനന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *