മുംബൈ: യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം വ്യാഴാഴ്ച ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. വ്യാഴാഴ്ച വ്യാപാരത്തിനിടെ 23 പൈസയുടെ നഷ്ടമുണ്ടായി. 70.82 എന്ന നിലവാരത്തിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്.
ബുധനാഴ്ച ഒരു ഡോളറിന് 70.59 രൂപ എന്ന നിലയിലായിരുന്നു ക്ലോസ് ചെയ്തത്. യുഎസ്-മെക്സിക്കോ വ്യാപാരധാരണയുടെ പേരിലുള്ള ആശ്വാസചിന്ത മാറിയതയാണ് ഡോളറിന് നേട്ടമുണ്ടാക്കി കൊടുത്തത്. മാസാവസാനം പ്രമാണിച്ച് ഇറക്കുമതിക്കാര്‍ കൂടുതല്‍ ഡോളര്‍ ആവശ്യപ്പെട്ടത് ഇന്നും രൂപയുടെ മൂല്യ തകര്‍ച്ച തുടരാന്‍ കാരണമായി. അതേസമയം, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) 96.13 പോയിന്റ് നേട്ടത്തോടെ 38,819.06-ലാണ് വ്യാപാരം നടക്കുന്നത്.
