പ്രളയ സമയത്ത് ഐഎഎസ് ഉദ്യോഗസ്ഥര്‍ കാഴ്ചവെച്ചത് സ്തുത്യര്‍ഹമായ സേവനമെന്ന് മുഖ്യമന്ത്രി പിണറായി

പ്രളയ സമയത്ത് ഐഎഎസ് ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവെച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിലും കൃത്യമായ ഏകോപനത്തോടെ ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ സഹായം സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരത്ത് IAS ഉദ്യോഗസ്ഥരെ ആദരിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *