പശുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി എംപിയുടെ നില ഗുരുതരം

അഹമ്മദാബാദ്: പശുവിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ബിജെപി എംപിയുടെ നില ഗുരുതരം. പാടനില്‍ നിന്നുള്ള എംപിയായ ലീലാധര്‍ വഗേലയെയാണ് തെരുവ് പശു ആക്രമിച്ചത്. ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുവിന്റെ കുത്തേറ്റാണ് എംപിക്ക് പരുക്കേറ്റത്. വാരിയെല്ലിനും തലയ്ക്കും സാരമായി പരിക്കേറ്റ എംപിയെ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഗോവധം നിഷിദ്ധമായ ഗുജറാത്തില്‍ കറവ വറ്റിയ പശുക്കളെ ഉടമസ്ഥര്‍ തെരുവില്‍ ഉപേക്ഷിക്കുന്നത് പതിവാണ്. നിരവധി പേര്‍ ദിനവും തെരുവ് പശുക്കളുടെ ആക്രമണങ്ങള്‍ക്കിരയാവുന്നുണ്ട്. വിഷയത്തില്‍ നിരവധി തവണ കോടതി ഇടപെട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഭരണകക്ഷിയുടെ ലോകസഭാംഗം തന്നെ ഇരയായത്.

Leave a Reply

Your email address will not be published. Required fields are marked *