കേരളത്തിനോട് കേന്ദ്രം ഉദാരസമീപനം കാണിക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: മഹാപ്രളയത്തില്‍ അകപ്പെട്ട് ദുരിതമനുഭവിക്കുന്ന കേരളത്തിനോട് കേന്ദ്രം ഉദാര സമീപനം കാട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതു പോലെ കേരളത്തിനും സഹായം നല്‍കാന്‍ കേന്ദ്രം തയാറാകണം. പ്രളയത്തെ രാഷ്ട്രീയ വിവാദമാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഡാമുകള്‍ തുറന്നു വിട്ടതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന വാദത്തോട് യോജിക്കാന്‍ കഴിയില്ലെന്നും കോടിയേരി വ്യക്തമാക്കി.

പ്രളയക്കെടുതി ഏറ്റവും അധികം നേരിട്ട റാന്നി, ചെങ്ങന്നൂര്‍ മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ക്ക് നിയമസഭയില്‍ സംസാരിക്കാന്‍ അവസരം ലഭിക്കാതിരുന്ന സംഭവത്തെ കോടിയേരി ന്യായീകരിച്ചു. സിപിഎം മണ്ഡലം തിരിച്ചല്ല കാര്യങ്ങള്‍ കാണുന്നത്. ഇരു എംഎല്‍എമാര്‍ക്കും സംസാരിക്കാന്‍ അവസരം ലഭിക്കാത്തതില്‍ അപാകതയില്ലെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എമാര്‍ക്ക് പരാതിയുണ്ടെങ്കില്‍ പറയാനുള്ള നാക്കും ബുദ്ധിയും അവര്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *