തിരുവനന്തപുരം: എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതുസംബന്ധിച്ച നിര്‍ദേശം മുഖ്യമന്ത്രി ആരോഗ്യമന്ത്രി കെ.കെ. ഷൈലജയ്ക്കു നല്കി.
എലിപ്പനി പടരാനിടയുള്ള മേഖലകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ ഇത്തരം മേഖലകളിലെത്തി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ദൈനംദിന വിലയിരുത്തലുകളും നിരീക്ഷണവും തുടരണമെന്നും മുഖ്യമന്ത്രി ആരോഗ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്കി. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജനകീയ ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
മറ്റു പകര്‍ച്ച വ്യാധികള്‍ക്കെതിരെയുള്ള മുന്‍കരുതല്‍ നടപടികളും സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി.
