കോട്ടയം: നെഞ്ചുവേദനയെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് മുന്‍പ് തന്നെ ഫ്രാങ്കോയെ കോടതിയില്‍ ഹാജരാക്കും.
വലിയ സുരക്ഷാ സന്നാഹത്തോടുകൂടിയാണ് ബിഷപ്പിനെ ആശുപത്രിയില്‍ നിന്ന് പുറത്തെത്തിച്ചത്. കൂവിവിളിച്ചുകൊണ്ടാണ് ബിഷപ്പിനെ ജനങ്ങള്‍ വരവേറ്റത്.
നെഞ്ചുവേദനയെ തുടര്‍ന്നാണ് മുളയ്ക്കലിനെ വെള്ളിയാഴ്ച രാത്രി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.ബിഷപ്പിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
