ദുബായ്: കേരളത്തിത്തിലെ പ്രളയ ബാധിതര്‍ക്കായി ദുബായ് കെഎംസിസി എമിരേറ്റ്സ് റെഡ്ക്രസന്റ്നു വേണ്ടി പ്രത്യേഗം സമാഹരിച്ച 15000 കി.ഗ്രാം സാധന സാമഗ്രികള്‍ നാട്ടിലെത്തിക്കുന്നതിനായി യു.എ.ഇ റെഡ് ക്രെസെന്റിന് കൈമാറി. ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് വെച്ച് നടന്ന പ്രൗഢമായ ചടങ്ങില്‍ സാധന സാമഗ്രികളുടെ പേര് വിവരണ പട്ടിക അടങ്ങുന്ന രേഖ ദുബായ് കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് പി.കെ.അന്‍വര്‍ നഹ യു.എ.ഇ.റെഡ്ക്രസന്റ് ഡയരക്ടര്‍ മുഹമ്മദ് അബ്ദുല്ല അല്‍ സര്‍ഊനിക്ക് കൈമാറി.
റെഡ്ക്രെസന്റ് വളണ്ടിയര്‍ വിഭാഗം തലവന്‍ റഷീദ് അലി സഹീദ് അല്‍ യമ്മാനി, ദുബായ് കെ.എം.സി.സി ഭാരവാഹികളായ ആവയില്‍ ഉമ്മര്‍, എം.എ.മുഹമ്മദ് കുഞ്ഞി,അഡ്വ:സാജിദ് അബൂബക്കര്‍,ആര്.ശുക്കൂര്‍, എന്‍.കെ.ഇബ്രാഹീം, വളണ്ടിയര്‍ വിംഗ് കണ്‍വീനര്‍ മുസ്തഫ വേങ്ങര, എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
