ആന്ധ്രാപ്രദേശില്‍ മാവോയിസ്റ്റുകളുടെ വെടിയേറ്റ് രണ്ട് എംഎല്‍എമാര്‍ കൊല്ലപ്പെട്ടു

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ തെലുങ്കുദേശം പാര്‍ട്ടി എംഎല്‍എയെയും മുന്‍ എംഎല്‍എയെയും മാവോയിസ്റ്റുകള്‍ വെടിവെച്ച്‌ കൊലപ്പെടുത്തി. ടിഡിപി എംഎല്‍എ കെ.സര്‍വേശ്വര റാവു, മുന്‍ എംഎല്‍എ ശിവേരി സോമ എന്നിവരാണു കൊല്ലപ്പെട്ടത്.

ആന്ധ്രാപ്രദേശ് വിശാഖപട്ടണം ജില്ലയിലെ ഒഡീഷയുമായി അതിരു പങ്കിടുന്ന ആദിവാസി മേഖലയായ അരക്കു വാലിയിലാണ് ടിഡിപി നേതാക്കള്‍ കൊല്ലപ്പെട്ടത്. മണ്ഡലത്തിലെ പരിപടിക്ക് പോകും വഴി വിശാഖപട്ടണത്ത് വെച്ചായിരുന്നു മാവോയിസ്റ്റുകള്‍ വെടിവെച്ചത്.

നേതാക്കളുടെ കൊലപാതകത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *