ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ വൈസ്പ്രസിഡന്റ് വെങ്കയ്യ നായിഡു സന്ദര്‍ശിച്ചു. ഞായറാഴ്ച രാവിലെയാണ് വെങ്കയ്യ ആശുപത്രിയിലെത്തിയത്. പരീക്കറുടെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹം ആരാഞ്ഞു.
സെപ്റ്റംബര്‍ 15 ന് ആണ് പരീക്കറെ എയിംസില്‍ പ്രവേശിപ്പിച്ചത്. സെപ്റ്റംബര്‍ ആദ്യ വാരം യുഎസില്‍ ചികിത്സ കഴിഞ്ഞെത്തിയ പരീക്കറെ അടുത്ത ദിവസം തന്നെ ഗോവയിലെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇവിടെ നിന്നാണ് എയിംസിലേക്കു കൊണ്ടുവന്നത്.
