മലപ്പുറം: 2 കുട്ടികളുടെ മാതാവായ സ്ത്രീയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. ഇടുക്കി സ്വദേശി ജെയ്സണ്‍ പി ജോസഫി(28)നെയാണ് കൊളത്തൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.
രാജാക്കാട് വെച്ചാണ് പ്രതിയെ പിടികൂടിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്കി നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് സ്ത്രീയുടെ പരാതി. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
