സാലറി ചലഞ്ചിനെതിരെ ഹൈക്കോടതി: ശമ്ബളം പിടിച്ചുവാങ്ങരുത്

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്ബളം സ്വീകരിക്കുന്ന സാലറി ചലഞ്ചിനെതിരേ ഹൈക്കോടതി. ജീവനക്കാരില്‍ നിന്നും ശന്പളം നിര്‍ബന്ധിച്ച്‌ വാങ്ങരുതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇക്കാര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഇത് സംബന്ധിച്ച്‌ ചീഫ് സെക്രട്ടറി പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് നടപ്പാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലെന്ന് അറിയിക്കുന്നവരുടെ പട്ടിക സര്‍ക്കാര്‍ എന്തിന് തയാറാക്കുന്നുവെന്ന് ഹൈക്കോടതി ചോദിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ചൊവ്വാഴ്ചയ്ക്കകം അറിയിക്കണമെന്നും ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടു. സാലറി ചലഞ്ചിനെതിരേ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്പോഴായിരുന്നു ഹൈക്കോടതി നിരീക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *