ശബരിമല സ്ത്രീപ്രവേശനം : ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി. ആര്‍എസ്‌എസും ബിജെപി സംസ്ഥാന നേതൃത്വവും സ്വീകരിച്ച നിലപാടിനെതിരെയാണ് പ്രതിഷേധം.

ഹിന്ദുവികാരം മാനിക്കാതെ വിധിക്കെതിരെ പ്രക്ഷോഭത്തിന് ഇറങ്ങാന്‍ നേതൃത്വം വൈകിയെന്നും സംസ്ഥാന നേതൃത്വം ആര്‍എസ്‌എസിന് കീഴ്‌പ്പെട്ടുവെന്നുമാണ് വിമര്‍ശനം ഉയര്‍ന്നത്. സ്ത്രീപ്രവേശനത്തെ ന്യായീകരിച്ച്‌ പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനം വന്നതിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *