കോഴിക്കോട്: ശബരിമല കര്‍മസമതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഹര്ത്താലിലിനിടെ കോഴിക്കോട് ബസുകള്‍ നേരെ കല്ലേറ്. കോഴിക്കോട് കുന്ദമംഗലത്തും കുണ്ടായിത്തോടിലും മലപ്പുറം ചമ്രവട്ടത്തുമാണ് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. പുലര്‍ച്ചെയാണ് സംഭവം.
ബൈക്കിലെത്തിയ സംഘമാണ് കല്ലേറ് നടത്തിയത്. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ കെ എസ് ആര് ടി സി ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുന്നത്. ചില സ്വകാര്യ വാഹനങ്ങളല്ലാതെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല.
