പൊലീസ് സംരക്ഷണം നല്‍കിയാല്‍ മാത്രമേ കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തൂ;ഗതാഗതമന്ത്രി

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ നടത്തുന്ന ഹര്‍ത്താലില്‍ പൊലീസ് സംരക്ഷണം നല്‍കിയാല്‍ മാത്രമേ ഇനി കെഎസ്‌ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തുകയുള്ളൂവെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ഇന്നത്തെ ഹര്‍ത്താലില്‍ ഇതുവരെ 32 കെഎസ്‌ആര്‍ടിസി ബസ്സുകളാണ് തകര്‍ക്കപ്പെട്ടത്.

ശബരിമലയില്‍ നട തുറന്നതോടെ യുവതികളെ പ്രവേശിപ്പിക്കാതിരിക്കാനായി രണ്ടാം ദിവസവും പ്രതിഷേധവുമായി അയ്യപ്പഭക്ത സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. വ്യാപകമായ തോതില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. രാവിലെ നിരത്തിലിറങ്ങാന്‍ ശ്രമിച്ച ബസുകളും അക്രമത്തിനിരയായി.

Leave a Reply

Your email address will not be published. Required fields are marked *