അറബ് ലോകത്ത് ശ്രദ്ധനേടി മുഖ്യമന്ത്രി പിണറായിയുടെ സന്ദര്‍ശനവും പൊതുപരിപാടികളും

അറബ് ദേശീയ മാധ്യമങ്ങളും ദേശീയ ടെലിവിഷനും വലിയ പ്രാധാന്യമാണ് പിണറായി വിജയന്റെ സന്ദര്‍ശനത്തിന് നല്‍കിയത്. യുഎഇയില്‍ ഏറ്റവും പ്രചാരമുള്ള അറബ് പത്രമായ അല്‍ ഇത്തിഹാദും ദേശീയ ടെലിവിഷന്‍ മാധ്യമമായ അബുദാബി ടിവിയും പിണറായി വിജയന്റെ സന്ദര്‍ശനത്തെക്കുറിച്ച് പ്രാധാന്യത്തോടെയാണ് വാര്‍ത്ത നല്‍കിയത്.

എമിറേറ്റ്‌സ് റെഡ് ക്രസന്റ് ചെയര്‍മാനും യുഎഇ ഭരണാധികാരിയുടെ ദഫ്‌റ മേഖല പ്രതിനിധിയുമായ. ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയത് എല്ലാ മാധ്യമങ്ങളും പ്രാധാന്യത്തോടെ തന്നെ റിപ്പോര്‍ട്ട് ചെയ്തു.

യുഎഇയിലെ പ്രമുഖമായ ഇംഗ്ലീഷ് ദിനപത്രങ്ങള്‍ ആയ ഗള്‍ഫ് ന്യൂസും ഖലീജ് ടൈംസും വലിയ ഒരു ഭാഗം തന്നെ മുഖ്യമന്ത്രിയുടെ സന്ദര്‍ശന വാര്‍ത്തകള്‍ക്കായി നല്‍കി. ഗള്‍ഫ് ന്യൂസ് പിണറായി വിജയന്റെ പ്രത്യേക അഭിമുഖവും നല്‍കിയിരുന്നു.

കേരളത്തോടുള്ള അറബ് ജനതയുടെ സ്‌നേഹവായ്പ് കൂടി വ്യക്തമാക്കുന്നതാണ് അറബ് മാധ്യമങ്ങളിലെ വാര്‍ത്തകള്‍.

Leave a Reply

Your email address will not be published. Required fields are marked *