പത്തനംതിട്ട: കോടതി വിധിക്ക് അനുസരിച്ച് ആചാരം ലംഘിച്ച് സ്ത്രീകള്‍ ശബരി മലയില്‍ പ്രവേശിക്കുകയാണെങ്കില്‍ ക്ഷേത്രം അടയ്‌ക്കേണ്ടി വരുമെന്ന് പന്തളം കൊട്ടാരം .രണ്ട് യുവതികള്‍ പോലീസിന്റെ സുരക്ഷയില്‍ നടപ്പന്തല്‍ വരെ എത്തിയതിന്റെ പശ്ചാത്തലത്തിലാണ് പന്തളം കൊട്ടാരം ഇക്കാര്യം അറിയിച്ചത് .ഹൈദരാബാദില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയും ഒരു സ്ത്രീയുമാണ് മല കയറാന്‍ എത്തിയിരിക്കുന്നത്.പ്രധിഷേധങ്ങളെ എല്ലാം വകവയ്ക്കാതെ മോജോ ടിവി പ്രവര്‍വത്തക കവിതയും എറണാകുളം സ്വദേശനിയും ആണ് മല കയറുന്നത് .
