കോട്ടയം: ശബരിമലയില്‍ കയറാനെത്തിയ യുവതികള്‍ അഴിഞ്ഞാട്ടക്കാരികളെന്ന് പി.സി ജോര്‍ജ് എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ ഈശ്വര്‍ ഒരു തെറ്റും ചെയ്തിട്ടില്ല. രാഹുലിനെ ജയില്‍ മോചിതനാക്കണം. മല കയറാനെത്തിയതിന് ചുംബന സമര നേതാവ് രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുക്കണം. അവരാണ് ഭക്തരുടെ മതവികാരം വൃണപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
നിലയ്ക്കലും പമ്ബയിലും നടത്തിയ പൊലീസ് നരനായാട്ടിനെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. തിരുമാനമുണ്ടായില്ലെങ്കില്‍ മുഴുവന്‍ മത വിശ്വാസികളേയും രംഗത്തിറക്കും. രഹ്ന ഫാത്തിമയ്ക്ക് പൊലീസ് യൂണിഫോമും ഹെല്‍മറ്റും കൊടുത്തത് നിയമ വിരുദ്ധം.അഹങ്കാരത്തിന് കൈയും കാലും വച്ചാല്‍ പിണറായിയെ പോലിരിക്കും. കേരളത്തിലെ സി.പി.എമ്മിന്റ അവസാന മുഖ്യമന്ത്രിയായി പിണറായി മാറുമെന്ന തിരിച്ചറിവാണ് മല കയറാനെത്തിയ യുവതികളെ തിരിച്ചെത്തിച്ചതെന്നും പി.സി ജോര്‍ജ് പറഞ്ഞു.
