രഹന ഫാത്തിമ്മയുമായി തനിക്ക് ബന്ധമില്ലെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ആക്ടിവിസ്റ്റ് രഹന ഫാത്തിമ്മയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

രഹന ഫാത്തിമ എന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരി ബിജെപി നേതാവ് കെ സുരേന്ദ്രനുമായി പല തവണ മംഗലാപുരത്ത് വെച്ച്‌ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് രശ്മി നായരാണ് പറഞ്ഞത്.

ശബരിമല വിഷയത്തില്‍ ഒരു വര്‍ഗീയ കലാപം സൃഷ്ടിക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ആ സ്ത്രീയുടെ ഫോട്ടോ മുതല്‍ മലകയറ്റം വരെയുള്ള സംഭവങ്ങള്‍. സംസ്ഥാന പോലീസ് ഫോഴ്‌സിലെ ക്രിമിനല്‍ ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഉള്ള ഐജി ശ്രീജിത്തിന്റെ പങ്ക് കൂടി സര്‍ക്കാര്‍ അന്വേഷിക്കണമെന്നും രശ്മി നായര്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *