യുവതി പ്രവേശനത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ പറയാമെന്ന് കടകംപള്ളി

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ പറയാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല ദര്‍ശനത്തിനായി മഞ്ജു എന്ന യുവതി പമ്ബയില്‍ എത്തിയതിനെ തുടര്‍ന്നാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. മല കയറാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ പൊലീസ് യുവതിയോട് ആവശ്യപ്പെട്ടു.

എന്നാല്‍ സന്നിധാനത്തേയ്ക്ക് പോകണമെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് യുവതി. അതിനാല്‍ പൊലീസ് സുരക്ഷയില്‍ സന്നിധാനത്തേയ്ക്ക് യുവതിയെ കൊണ്ടു പോകുമെന്നാണ് സൂചന.

കൊല്ലം കരുനാഗപ്പള്ളി സ്വദേശി മഞ്ജുവാണ് പമ്ബയില്‍ എത്തിയിരിക്കുന്നത്. കേരള ദളിത് മഹിളാ ഫെഡറേഷന്റെ നേതാവാണ് ഇവര്‍.

Leave a Reply

Your email address will not be published. Required fields are marked *