ചെന്നൈ : ശബരിമല യുവതി പ്രവേശനത്തില്‍ പ്രതികരണവുമായി നടന് രജനികാന്ത് രംഗത്ത്. ശബരിമലയില്‍ കാലാകാലങ്ങളായി പിന്തുടരുന്ന ആചാരങ്ങളില്‍ ആരും ഇടപെടാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.
“സ്ത്രീകള്‍ക്ക് അവകാശപ്പെട്ട തുല്യതയെക്കുറിച്ച് രണ്ടഭിപ്രായമില്ല. പക്ഷേ, ഓരോ ക്ഷേത്രങ്ങള്‍ക്കും തനതായ ആചാരങ്ങളുണ്ട്. പരമ്ബരാഗതമായി ആചരിച്ച് വരുന്നവ. എന്റെ അഭിപ്രായത്തില്‍ അത്തരം ആചാരങ്ങളില്‍ ആരും ഇടപെടാന്‍ പാടില്ല. കോടതി വിധി മാനിക്കപ്പെടണം. എന്നാല്‍ മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം.” – മാദ്ധ്യമങ്ങളോട് സംസാരിക്കവേ രജനികാന്ത് പറഞ്ഞു.
ശബരിമല യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രതിഷേധം അലയടിക്കവേയാണ് സൂപ്പര്‍താരത്തിന്റെ പ്രതികരണം.
