തിരുവനന്തപുരം: രഹ്ന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയെന്ന് കേരള മുസ്ളിം ജമാ അത്ത് കൗണ്‍സില്‍. ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസ ആചാരാനുഷ്ടാനങ്ങള്‍ക്കെതിരെ ശബരിമലയില്‍ ദര്ശനത്തിനെത്തിയതാണ് രഹ്നയെ പുറത്താക്കാന്‍ കാരണമെന്ന് ജമാ അത്ത് കൗണ്‍സില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ചുംബന സമരത്തില്‍ പങ്കെടുക്കുകയും നഗ്നയായി സിനിമയില്‍ അഭിനയിക്കുകയും ചെയ്ത രഹ്നയ്ക്ക് സമുദായത്തിന്റെ പേരുപയോഗിക്കാന്‍ അവകാശമില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
