ശബരിമല വിഷയത്തില്‍ ബിജെപി സൃഷ്ടിക്കുന്ന സംഘര്‍ഷം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്; കടകംപള്ളി

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ ബിജെപി സൃഷ്ടിക്കുന്ന സംഘര്‍ഷം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ടാണെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയിലെ യുവതീപ്രവേശത്തില്‍ സര്‍ക്കാര്‍ ചെകുത്താനും കടലിനും നാടുവിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരുഭാഗത്തു കോടതിവിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുള്ളപ്പോള്‍ മറുഭാഗത്തു ബിജെപി സൃഷ്ടിക്കുന്ന സംഘര്‍ഷവുമാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി സമവായം ആഗ്രഹിക്കുന്നില്ലായെന്നും സുപ്രീംകോടതിയെ വിവരങ്ങള്‍ അറിയിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനം ഉചിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ന് ശബരിമല മലചവിട്ടാനായെത്തിയ കോട്ടയം സ്വദേശി ബിന്ദു ശ്രമം പാതി വഴിയില്‍ ഉപേക്ഷിച്ചു മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *