ശബരിമല പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പ തീര്‍ത്ഥാടകരെ പ്രത്യേക വിഭാഗമായി പരിഗണിച്ച്‌ ഭരണഘടനാ ഭേദഗതി കൊണ്ടുവരണം. ബിജെപിയും സിപിഐഎമ്മും നടത്തുന്ന കള്ളക്കളി കോണ്‍ഗ്രസ് തുറന്നുകാട്ടും. സ്ത്രീകള്‍ മല കയറാതിരുന്നത് കേരള മനസാക്ഷിയുടെ വിജയമാണെന്നും ചെന്നിത്തല പറഞ്ഞു.

ഈ വിഷയത്തില്‍ മന്ത്രിസഭയില്‍ കടുത്ത ഭിന്നതയുണ്ടെന്നും പ്രശ്‌നത്തില്‍ പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന ദേവസ്വം ബോര്‍ഡിന്റെ നിലപാട് പരിഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *