റെക്കോഡ് കളക്ഷനുമായി കെഎസ്‌ആര്‍ടിസി ; ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന കളക്ഷന്‍

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിക്ക് പ്രതിദിന വരുമാനത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍. ഇന്നലെ 7.95 കോടി രൂപയാണ് കളക്ഷന്‍ ലഭിച്ചത്. ഇത് കെഎസ്‌ആര്‍ടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന കളക്ഷനാണ്. ഇതിനു മുന്‍പ് കിട്ടിയ 7.6 കോടി രൂപയുടെ റെക്കോഡാണ് കെഎസ്‌ആര്‍ടിസി ഇന്നലെ മറികടന്നത്.

തു​ലാ​മാ​സ പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട തു​റ​ന്ന് അ​ഞ്ച് ദി​വ​സം പി​ന്നി​ട്ട​പ്പോ​ഴാ​ണ് കെ​എ​സ്‌ആ​ര്‍​ടി​സി റെ​ക്കാ​ര്‍​ഡ് വ​രു​മാ​നം നേ​ടു​ന്ന​ത്. ജ​നു​വ​രി​യി​ലും കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ പ്ര​തി​ദി​ന വ​രു​മാ​നം ഏ​ഴു കോ​ടി രൂപ പി​ന്നി​ട്ടി​രു​ന്നു. ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് മൂലം കെഎസ്‌ആര്‍ടിസിക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായത് കെഎസ്‌ആര്‍ടിസിക്ക് കനത്ത തിരിച്ചടിയായിരുന്നു.

ബസുകളില്‍ പതിക്കുന്ന പരസ്യങ്ങളിലൂടെ നൂറ് കോടിക്ക് മുകളില്‍ വരുമാനം ലഭിച്ചതും കെഎസ്‌ആര്‍ടിസിക്ക് നേട്ടമാണ്. അഞ്ചു വര്‍ഷത്തേക്ക് പരസ്യം പതിക്കുന്നതിന് 161 കോടി രൂപയ്ക്കാണ് കരാറായിരിക്കുന്നത്. കരാറിലൂടെ 102 കോടി രൂപയുടെ നേട്ടം കെഎസ്‌ആര്‍ടിസിക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *