റൊണാള്‍ഡോ മുമ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരെ വന്നപ്പോള്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരായി വീണ്ടും ഇറങ്ങുകയാണ് ഇന്ന്. 9 വര്‍ഷം മുമ്ബായിരുന്നു താന്‍ സൂപ്പര്‍ താരമായിരിക്കെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയത്. അതിനു ശേഷം ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രമെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരെ കളിക്കേണ്ടി വന്നിട്ടുള്ളൂ.

മാഞ്ചസ്റ്റര്‍ വിട്ട ശേഷം ഔദ്യോഗിക മത്സരങ്ങളില്‍ മൂന്ന് തവണ മാത്രമേ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ കളിച്ചിട്ടുള്ളൂ. 2013 ചാമ്ബ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടര്‍ സ്റ്റേജിലായിഫുന്നു ഇതില്‍ രണ്ട് പോരാട്ടങ്ങള്‍ പിറന്നത്. രണ്ട് പാദങ്ങളിലും ഒരോ ഗോള്‍ വീതം അന്ന് റൊണാള്‍ഡോ നേടി. മാഞ്ചസ്റ്ററില്‍ നടന്ന രണ്ടാം പാദത്തില്‍ റൊണാള്‍ഡോ നേടിയ ഗോളായിരുന്നു റയലിനെ ക്വാര്‍ട്ടറിലേക്ക് കടത്തിയത്.

2017 യുവേഫ സൂപ്പര്‍ കപ്പിലായിരുന്നു ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ അവസാനം വന്നത്. അന്നും റയല്‍ മാഡ്രിഡ് വിജയിച്ചു എങ്കിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടിയില്ല.

Leave a Reply

Your email address will not be published. Required fields are marked *