ശ​ബ​രി​മ​ല: മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് പ്ര​ശ്നം വ​ഷ​ളാ​ക്കു​ന്നു: കെ.​സു​രേ​ന്ദ്ര​ന്‍

കോ​ട്ട​യം: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട് പ്ര​ശ്നം വ​ഷ​ളാ​ക്കു​ന്നു​വെ​ന്ന് ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ന്‍. സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ ജാ​ള്യ​ത​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക്. ശ​ബ​രി​മ​ല​യു​ടെ അ​ധി​കാ​രം ദേ​വ​സ്വം ബോ​ര്‍​ഡി​നാ​ണെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ണെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ലേ​ക്ക് ആ​ക്ടി​വി​സ്റ്റു​ക​ളെ തേ​ടി പി​ടി​ച്ച്‌ കൊ​ണ്ടു​വ​രാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ്ര​മി​ച്ചു. ശ​ബ​രി​മ​ല വി​ഷ​യ​ത്തെ സ​വ​ര്‍​ണ്ണ- അ​വ​ര്‍​ണ്ണ പ്ര​ശ്ന​മാ​ക്കി മാ​റ്റു​ക​യാ​ണ്. സ​ര്‍​ക്കാ​ര്‍ ആ​ഗ്ര​ഹി​ച്ച​ത് ശ​ബ​രി​മ​ല​യെ ക​ലാ​പ ഭൂ​മി​യാ​ക്കാ​നാ​ണെ​ന്നും ബി​ജെ​പി നേ​താ​വ് വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *