പരിശുദ്ധരെ അക്രമിച്ചാല്‍ ദെെവകോപം ഉറപ്പ്,​ പി.സി ജോര്‍ജ്

തിരുവന്തപുരം : ഫ്രാങ്കോ മുളയക്കലിനെതിരായ പീഡനക്കേസില്‍ മുഖ്യസാക്ഷിയായിരുന്ന വൈദികന്റെ മരണത്തില്‍ പ്രതികരിച്ച്‌ പി.സി. ജോര്‍ജ് എം.എല്‍.എ.. അടച്ചിട്ട മുറിയില്‍ രണ്ട് ദിവസം വേദനയനുഭവിച്ചാണ് ഫാ. കുര്യക്കോസ് കാട്ടുതറ മരിച്ചതെന്ന് പറയപ്പെടുന്നു. പണ്ട് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണം പുറത്തെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഒരു വക്കീലുണ്ടായിരുന്നു. അയാളിപ്പോള്‍ എവിടെയാണ്. അതേ പോലൊരു മരണമാണിത്. പരിശുദ്ധന്മാരെ അക്രമിച്ചാല്‍ ദൈവകോപം ഉറപ്പാണെന്നും പി.സി ജോര്‍ജ് പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് ദുരൂഹ സാഹചര്യത്തില്‍ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണം. അടച്ചിട്ട മുറിയില്‍ നിന്നാണ് അദ്ദേഹത്തിന്റെ മ‌ൃതദേഹം കണ്ടെത്തിയത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്‌‌‌ക്കലിനെതിരെ ഫാ. കുര്യാക്കോസ് രഹസ്യ മൊഴി നല്‍കിയിരുന്നു. മരണം കൊലപാതകമാണെന്ന് ആരോപിച്ചു സഹോദരന്‍ ജോസ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *