തിരുവനന്തപുരം: ശബരിമലയില്‍ 142 കോടിയുടെ പദ്ധതികള്‍ക്കു കിഫ്ബിയുടെ അംഗീകാരം കിട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .പമ്ബയിലെ 10 എംഎല്‍ഡി സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഉള്‍പ്പെടെ റാന്നിയിലെയും നിലക്കലിലെയും പാര്‍ക്കിങ് സൗകര്യങ്ങള്‍,ഇടത്താവളം തുടങ്ങിയവയാണ് ആദ്യം പൂര്‍ത്തീകരിക്കുന്നവ .ദ്ധതിയുടെ സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ എന്ന് പറയുന്നത് ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ട്രസ്റ്റ് ഫണ്ടാണ് .
ശബരിമലയില്‍ രണ്ടുവര്‍ഷത്തിനകം സ്വീവേജ് ട്രീറ്റുമെന്റ് പ്ലാന്റുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കും . കഴിഞ്ഞ വര്‍ഷം ശബരിമല റോഡിന്റെ അറ്റകുറ്റ പണികള്‍ക്കായി വകയിരുത്തിയ 140 കോടി ഇത്തവണ 200 കോടിയായി വര്‍ധിപ്പിക്കുകയും ഉണ്ടായി .ശബരിമലയില്‍ പോലീസ് ഡ്യൂട്ടി നിര്‍വഹിക്കുന്നതിനായി 8.5 കോടി രൂപയും ശുദ്ധജലത്തിനുവേണ്ടി 1.22 കോടിരൂപയും അനുവദിച്ചു .
