അ​ലോ​ക് വ​ര്‍​മ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു; ഹ​ര്‍​ജി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ല്‍​ഹി: സ​ബി​ഐ ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി​യ​തി​നെ​തി​രെ അ​ലോ​ക് വ​ര്‍​മ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു. വ​ര്‍​മ​യു​ടെ ഹ​ര്‍​ജി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​മെ​ന്നു കോ​ട​തി അ​റി​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ഉ​ള്‍​പ്പെ​ടു​ന്ന മൂ​ന്നം​ഗ സ​മി​തി​യാ​ണ് സ​ബി​ഐ ഡ​യ​റ​ക്ട​റെ നി​യ​മി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി, സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ്, പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മ​തി​യു​ടെ യോ​ഗം ചേ​ര്‍​ന്നു മാ​ത്ര​മേ സ​ബി​ഐ ഡ​യ​റ​ക്ട​റെ നീ​ക്കാ​ന്‍ ക​ഴി​യു.

അ​തി​നാ​ല്‍ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​നു മു​മ്ബ് സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി​യ​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ലോ​ക് വ​ര്‍​മ കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​കേ​സു​ക​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​വ​രെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മാ​റ്റു​ക​യാ​ണെ​ന്നു അ​ലോ​ക് വ​ര്‍​മ​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ ഗോ​പാ​ല്‍ ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ കോ​ട​തി​യെ ധ​രി​പ്പി​ച്ചു. അ​ല​കോ വ​ര്‍​മ​യെ പു​റ​ത്താ​ക്കി​യ​തി​നെ​തി​രെ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണും സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് അ​ലോ​ക് വ​ര്‍​മ​യെ സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *