ഇ​തു സി​ബി​ഐ​യ​ല്ല ബി​ബി​ഐ..! കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രെ മ​മ​ത​യി​ല്ലാ​തെ മ​മ​ത

കോ​ല്‍​ക്ക​ത്ത: സി​ബി​ഐ വി​ഷ​യ​ത്തി​ല്‍‌ ബി​ജെ​പി​യേ​യും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. സി​ബി​ഐ ബി​ജെ​പി ബ്യൂ​റോ ഓ​ഫ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​നാ​യെ​ന്ന് മ​മ​ത പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു മ​മ​ത​യു​ടെ വി​മ​ര്‍​ശം. സി​ബി​ഐ ഇ​പ്പോ​ള്‍ ബി​ബി​ഐ (ബി​ജെ​പി ബ്യൂ​റോ ഓ​ഫ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍) ആ​യി​രി​ക്കു​ന്നു. ദൗ​ര്‍​ഭാ​ഗ്യ​ക​രം..! മ​മ​ത ട്വീ​റ്റ് ചെ​യ്തു.

സ്പെ​ഷ​ല്‍ ഡ​യ​റ​ക്ട​ര്‍ രാ​കേ​ഷ് അ​സ്താ​ന​യ്ക്കെ​തി​രാ​യി അ​ഴി​മ​തി കേ​സ് എ​ടു​ത്ത​തി​നെ തു​ട​ര്‍​ന്ന് സി​ബി​ഐ ഡ​യ​റ​ക്ട​ര്‍ അ​ലോ​ക് വ​ര്‍​മ​യെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നീ​ക്കി​യി​രു​ന്നു. പ​ക​രം ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍‌ എം. ​നാ​ഗേ​ശ്വ​ര്‍ റാ​വു​വി​നാ​ണ് ചു​മ​ത​ല ന​ല്‍​കി​യ​ത്. ഡ​യ​റ​ക്ട​റു​ടെ എ​ല്ലാ ചു​മ​ത​ല​ക​ളും റാ​വു​വി​ന് കൈ​മാ​റു​ന്നു​വെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്.

ഇ​തി​നു പി​ന്നാ​ലെ അ​സ്താ​ന​യ്ക്കെ​തി​രാ​യ അ​ന്വേ​ഷ​സം​ഘ​ത്തി​ലു​ള്ള എ​ല്ലാ​വ​രെ​യും സ്ഥ​ലം​മാ​റ്റു​ക​യും ചെ​യ്തു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ജ​യ് ബ​സി​യെ ആ​ന്‍​ഡ​മാ​നി​ലെ പോ​ര്‍​ട്ട് ബ്ല​യ​റി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. രാ​വി​ലെ അ​ലോ​ക് വ​ര്‍​മ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഓ​ഫീ​സി​ല്‍ റെ​യ്ഡു ന​ട​ത്തു​ക​യും ചെ​യ്തു. ഇ​ന്‍റ​ലി​ജ​ന്‍​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് റെ​യ്ഡു ന​ട​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *