സ്ത്രീ പ്രവേശനം അനുവദിച്ചതിനെത്തുടര്‍ന്ന് പമ്ബയിലും നിലയ്ക്കലിലും ഉണ്ടായ അക്രമ സംഭവങ്ങളില്‍ പങ്കെടുത്ത 15 പേര് കൂടി അറസ്റ്റില്‍. കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലും പത്തനംതിട്ടയിലെ പന്തളം, തിരുവല്ല, ചിറ്റാര്‍, ആങ്ങമൂഴി സ്വദേശികളുമാണ് അറസ്റ്റിലായവര്‍. കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പൊലീസ് വിശദമാക്കുന്നു.
ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മല ചവിട്ടാനെത്തിയ സ്ത്രീകളെ തടയുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്ത 210 പേരുടെ ചിത്രങ്ങള്‍ ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു.
