കശ്മീരിലുണ്ടായ ഏറ്റുമുട്ടലിനിടെ സൈന്യം രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ബാരമുള്ളയില്‍ ഏറ്റുമുട്ടലിനിടെ സൈന്യം രണ്ട് ഭീകരരെ വധിച്ചു.

പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിനിടെ സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തു.

എന്നാല്‍ സൈന്യം നടത്തിയ ശക്തമായ തിരിച്ചടിയില്‍ ഭീകരര്‍ കൊല്ലപ്പെടുകയായിരുന്നു. ഇവര്‍ ഏതു സംഘടനയില്‍പ്പെട്ടവരാണെന്ന് വ്യക്തമായിട്ടില്ല. തുടര്‍ന്ന് പ്രദേശത്ത് സൈന്യം വിശദമായ പരിശോധനകള്‍ നടത്തി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *