സമാധാന പുരസ്‌കാരം മോദിക്ക് നല്‍കുന്നതെന്തിന്: ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ പ്ര​തി​ഷേ​ധം

സോള്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക്​ സോ​ള്‍ സമാധാന പു​ര​സ്​​കാ​രം ന​ല്‍​കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെതിരെ ദ​ക്ഷി​ണ കൊ​റി​യയില്‍ സന്നദ്ധ സംഘടനകളുടെയും മ​നു​ഷ്യാ​വ​കാ​ശ സംഘടനകളുടെയും പ്രതിഷേധം .ഇ​ന്ത്യ​യി​ല്‍ മു​സ്​​ലിങ്ങള്‍ക്കെ​തി​രെ ക​ലാ​പം ന​ട​ത്തി​യ ച​രി​ത്ര​മു​ള്ള ഒ​രാ​ള്‍ ഇ​ത്ത​ര​മൊ​രു പു​ര​സ്​​കാ​രം അ​ര്‍​ഹി​ക്കു​ന്നി​ല്ലെ​ന്ന്​ പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. സോ​ള്‍ പീ​സ്​ പ്രൈ​സ്​ ക​ള്‍​ച​റ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ തീ​രു​മാ​ന​ത്തി​ല്‍​നി​ന്ന്​ പി​ന്തി​രി​യ​ണ​മെ​ന്നും അവര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

കൊറി​യ ഹൗ​സ്​ ഒഫ്​ ഇന്റര്‍​നാ​ഷ​ണ​ല്‍ സോ​ളി​ഡാ​രി​റ്റി, സെന്റര്‍ ഫോ​ര്‍ റെ​ഫ്യൂ​ജി റൈ​റ്റ്​​സ്​ ഇ​ന്‍ കൊ​റി​യ എ​ന്നീ സം​ഘ​ട​ന​ക​ളാണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​ളളത്. രാജ്യാന്തര സഹകരണത്തിനും ആഗോള സാമ്ബത്തിക വളര്‍ച്ചയ്ക്കും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് മോദിക്ക് പുരസ്കാരം സമ്മാനിക്കുന്നത്. മോദിയുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളെയും നോട്ടുനിരോധനത്തെയും പുരസ്കാര സമിതി പ്രശംസിച്ചിരുന്നു. സോള്‍ സമാധാന പുരസ്കാരം ലഭിക്കുന്ന പതിനാലാമത്തെ വ്യക്തിയാണ് നരേന്ദ്ര മോദി. യു.എന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ തുടങ്ങിയവരാണ് ഇതിനുമുന്‍പ് പുരസ്കാരം ലഭിച്ച പ്രമുഖര്‍.

മോദിക്കും സോള്‍ സമാധാന പുരസ്കാര ഫൗണ്ടേഷനും സൗകര്യപ്രദമായ ദിവസത്തിലാണ് പുരസ്കാരം കൈമാറുക.

Leave a Reply

Your email address will not be published. Required fields are marked *