കെഎസ്‌ആര്‍ടിസിയുടെ വനിതാ ഡ്രൈവര്‍ ഇനി തിരക്കേറിയ കോവളം റൂട്ടിലൂടെ

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയുടെ ഏക വനിതാ ഡ്രൈവര്‍ പെരുമ്ബാവൂര്‍ സ്വദേശിനി വി പി ഷീല ഇനി കോവളം-കിഴക്കേക്കോട്ട റൂട്ടിലേക്ക് മാറി. സ്ഥലം മാറ്റം കിട്ടിയ ഇവര്‍ സിറ്റി ഡിപ്പോയിലേക്ക് ഡ്രൈവറായി ചുമതലയേറ്റു.

വര്‍ക്കിങ് അറേഞ്ച്‌മെന്റിലാണ് ഇവര്‍ സിറ്റി ഡിപ്പോയിലെത്തിയത്. വനിതാകണ്ടക്ടര്‍ റീത്തയാണ് ആദ്യദിവസം ഷീലയ്‌ക്കൊപ്പം ഡ്യൂട്ടിക്ക് പോയത്. തിരക്കേറിയ തലസ്ഥാനനഗരിയിലെ റോഡുകളില്‍ സിറ്റി ബസ് ഓടിക്കുക ബുദ്ധിമുട്ടാണെങ്കിലും ഷീല ആദ്യദിനം തിരക്കുള്ള ബസ് തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. കെഎസ്‌ആര്‍ടിസി 2013 ബാച്ചിലെ ഡ്രൈവറാണ് ഷീല.

Leave a Reply

Your email address will not be published. Required fields are marked *