നാല് സാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: കേരളത്തിലെ നാല് സാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം അനുവദിച്ച്‌ ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി റദ്ദാക്കി. പാലക്കാട് പി.കെ ദാസ്, വര്‍ക്കല എസ്.ആര്‍.സി, വയനാട് ഡി.എം, തൊടുപുഴ അല്‍അസര്‍ എന്നീ കോളേജുകളിലെ 550 സീറ്റുകളിലെ പ്രവേശനാനുമതിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ അപ്പീലീനെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ നടപടി.

ഒരു മെഡിക്കല്‍ കോളേജിന് പ്രവര്‍ത്തിയ്ക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ കണ്ടെത്തിയതിന് ശേഷവും ഈ കോളേജുകളില്‍ ഹൈക്കോടതി പ്രവേശനം അനുവദിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ അവകാശം ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി. ഇതാണ് സുപ്രീംകോടതി ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *