ഹൃദ്രോഗ വിദഗ്ധനില്ലാതെ ഒന്നരമാസമായി മ‍ഞ്ചേരി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നു

മലപ്പുറം : ഹൃദ്രോഗ വിദഗ്ധനില്ലാതെ ഒന്നരമാസമായി പ്രവര്‍ത്തനം നടത്തുകയാണ് മ‍ഞ്ചേരി മെഡിക്കല്‍ കോളേജില്‍ .നിലവില്‍ അവിടെ ഒരു ഡോക്ടറുടെ എങ്കിലും പാലക്കാട്ടേക്ക് സ്ഥലം മാറ്റിയതോടെ ഡോക്ടറെ തേടിയെത്തുന്നവര്‍ മറ്റു ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് .മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് സജ്ജമാക്കാനുളള തയ്യാറെടുപ്പുകള്‍ക്കിടയിലായിരുന്നു കാര്‍ഡിയോളജിസ്റ്റ് ഡോ. ജഷീലിനെ പാലക്കാട് ജനറല്‍ ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയത് .

കാര്‍ഡിയോളജി പ്രവര്‍ത്തനരഹിതമായതോടെ ചികിത്സക്കായി വരുന്നവരെ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലാണ് ചികില്‍സിക്കുന്നത് .എന്നാല്‍ അടിയന്തരഘട്ട ചികിത്സ വേണ്ടി വന്നാല്‍ നാല്‍പ്പത് കിലോമീറ്റര്‍ ദൂരത്തുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകേണ്ടി വരും .

Leave a Reply

Your email address will not be published. Required fields are marked *