ബാലുശ്ശേരി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പരിഹാരം കാണുന്നതിന് വേണ്ടി സുരേഷ് ഗോപി യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കുന്നതിന് വേണ്ടി റാന്നിയിലോ പരിസരത്തോ സ്ഥലം ലഭ്യമാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കും .
ഈ വിഷയത്തില്‍ അനുകൂലമായി നില്‍ക്കുന്ന ആളുകളുടെ സഹകരണത്തോടു കൂടിയായിരിക്കും സ്ഥലം ലഭ്യമാക്കുക .കൊളത്തൂര്‍ അദൈ്വതാശ്രമത്തില്‍ ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ശ്രീശങ്കര വൃദ്ധസേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടെയാണ് നടനും എം പിയുമായ സുരേഷ് ഗോപി വ്യക്തമാക്കിയത് .
