മണ്ഡലകാലത്ത് ശബരിമലയില്‍ സുരക്ഷക്കായി വന്‍ പൊലീസ് സംഘം; വിന്യസിക്കുന്നത് 5000 പൊലീസുകാരെ

തിരുവന്തപുരം: മണ്ഡലകാലത്ത് ശബരിമലയില്‍ സുരക്ഷ ഒരുക്കാന്‍ വലിയ പൊലീസ് സംഘത്തെ നിയോഗിക്കാനൊരുങ്ങി സര്‍ക്കാര്‍. ഉന്നത ഉദ്യോഗസ്ഥരെ കൂടാതെ 5000 പൊലീസുകാരെ നിലക്കല്‍ മുതല്‍ സന്നിധാനം വരെ നിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ശബരിമല സുരക്ഷ സംബന്ധിച്ച്‌ ചേര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

എ ഡി ജി പി അനന്തകൃഷ്ണനാണ് സുരക്ഷകായി ശബരിമലയില്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനുള്ള ചുമതല. സുരക്ഷയുടെ മേല്‍നോട്ടം എ ഡി ജി പി അനില്‍കുമാറിനും ഐ ജി മനോജ് എബ്രഹാമിനുമാണ്. ഇവരെ കൂടാതെ സുരക്ഷ നിയന്ത്രിക്കുന്നതിന് രണ്ട് ഐ ജിമാരെയും എട്ട് എസ് പി മാരെയും ശബരിമലയില്‍ നിയോഗിക്കാന്‍ തീരുമാനമായി.

ശബരിമലയില്‍ കഴിഞ്ഞ തവണ ഉണ്ടായതുപോലെയുള്ള അനിഷ്ട സംഭവങ്ങള്‍ പൂര്‍ണമായും ഓഴിവാക്കാനാണ് വലിയ പൊലീസ് സംഘത്തെ സുരക്ഷക്കായി നിയോഗിക്കാന്‍ തീരുമാനമായത്. ശബരിമലയിലേക്കുള്ള പാതകള്‍ പ്രത്യേക സുരക്ഷ മേഖലയായി നേരത്തെ തെന്ന പ്രഖ്യാപിച്ചിരുന്നു. അതേ സമയം ശബരിമലയില്‍ എത്തുന്ന യഥാര്‍ത്ത ഭക്തര്‍ക്ക് മാത്രമേ പൊലീസ് സുരക്ഷ നല്‍കു എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *