തൃശൂരില്‍ എടിഎം തകര്‍ത്ത നിലയില്‍

തൃശൂര്‍: ചാവക്കാട്ട് എസ്ബിഐ എടിഎം തകര്‍ത്ത നിലയില്‍. കടപ്പുറം അഞ്ചങ്ങാടിയിലുള്ള എടിഎമ്മാണ് തകര്‍ത്തത്. രാവിലെ പണമെടുക്കാനെത്തിയവരാണ് സംഭവം കണ്ടത്. ഇതേത്തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

എടിഎമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *